നിലമ്പൂർ: ബിജെപിയുടെ ഒറ്റ വോട്ട് പോലും പുറത്തുപോകില്ലെന്ന് എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്. ബിജെപിയുടെ മുഴുവൻ പ്രവർത്തകരും തനിക്ക് വേണ്ടി ആത്മാർഥമായി രംഗത്തിറങ്ങിയെന്ന് അദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പോടുകൂടി ബിജെപി കൂടുതൽ സജീവമായി. താമര ചിഹ്നം കണ്ടാൽ വോട്ട് ചെയ്യാത്ത ഒരു ബിജെപിക്കാരനുമില്ലെന്നും മോഹൻ ജോർജ്. കുടിയേറ്റ മലയോര മേഖലകളിൽ ബിജെപിക്ക് നല്ല ഉണർവ് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും അത് വോട്ടായി പ്രതിഫലിക്കുമെന്നും മോഹൻ ജോർജ് പറഞ്ഞു. മുഴുവൻ ബിജെപി പ്രവർത്തകരുടെയും വോട്ട് ലഭിക്കും. ബിഡിജെഎസ് പ്രവർത്തകരുടെയും വോട്ട് […]