തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ കാണാന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആശുപത്രിയിലെത്തി. വി എസ് ഐസിയുവില്‍ ആയതിനാല്‍ കാണാന്‍ സാധിച്ചില്ലായെന്നും എന്നാല്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും എം എ ബേബി അറിയിച്ചു. പതിവുപോലെ പോരാളിയായിട്ടുള്ള വി എസ് ആരോഗ്യവാനായി തിരിച്ചുവരുമെന്നും ഉത്കണ്ഠപ്പെടേണ്ട സാഹചര്യമില്ലായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Also Read: സ്വരാജിൻ്റെ തോൽവിയിൽ നേതൃത്വത്തിനും പങ്ക്, വാവിട്ട വാക്കുകൾ നിലമ്പൂരിൽ തിരിച്ചടിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് വി എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്ത് എസ് യു ടി ആശുപത്രിയില്‍ ഐസിയുവില്‍ തുടരുകയാണ്. ആരോഗ്യ പ്രശ്നങ്ങള്‍മൂലം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു വി എസ്.
The post ‘ആരോഗ്യനില തൃപ്തികരം, പോരാളിയായ വി എസ് ആരോഗ്യവാനായി തിരിച്ചുവരും’; എം എ ബേബി appeared first on Express Kerala.