ലണ്ടൻ: അഹമ്മദാബാദിൽ വിമാന അപകടത്തിൽപ്പെട്ട് മരണപ്പെട്ട രഞ്ജിതയ്ക്ക് ആദരം അർപ്പിച്ച് സഹപ്രവർത്തകർ. ലണ്ടനിലെ പോർട്‌സ്മൗത്തിലുള്ള ക്വീൻ അലക്സാണ്ട്ര എൻ.എച്ച്.എസ്. ആശുപത്രിയിലെ സഹപ്രവർത്തകരാണ് ഹൃദയ സ്പർശിയായ അനുസ്മരണം അർപ്പിച്ചു. ആശുപത്രിയുടെ പൂന്തോട്ടത്തിൽ നടന്ന ചടങ്ങിൽ, കാർഡിയാക് മെഡിസിൻ യൂണിറ്റ് മാനേജർ മാർത്ത മഗേറ്റ്സി മുഗൈഷി അധ്യക്ഷനായി. ലോക സംഗീത ദിനമായ ഇന്നലെ രഞ്ജിതയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങൾ സങ്കടത്തോടെ സഹപ്രവർത്തകർ ഏറ്റുപാടി. രഞ്ജിതയുടെ ചിത്രത്തിന് മുന്നിൽ പൂക്കളർപ്പിച്ച സഹപ്രവർത്തകർ, നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് അനുശോചന കുറിപ്പുകളും തയ്യാറാക്കി. മലയാളികളും […]