ഖത്തർ സിറ്റി: ഇറാന്‍റെ ഖത്തർ ആക്രമണത്തെത്തുടർന്ന് താറുമാറായി വ്യോമഗതാഗതം. ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ അടക്കുകയും എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ താല്‍ക്കാലികമായി നിർത്തിവയ്ക്കുകയും ചെയതതോടെ യാത്രക്കാര്‍ വലഞ്ഞു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പ്രഖ്യാപനം എന്നാണ് വിമാന കമ്പനികൾ അറിയിക്കുന്നത്. രാത്രിയും പുലർച്ചെയുമായി എട്ട് വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് പശ്ചിമേഷ്യയിലേക്കുള്ള സർവീസ് നിർത്തിവച്ചത്. നിരവധി യാത്രക്കാരാണ് വിമാനസർവീസുകൾ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായത്. ഇറാന്റെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഖത്തർ വ്യോമപാത തുറന്നതോടെ വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. […]