വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ അസാധാരണ നീക്കം. ചൈനയ്ക്ക് ഇറാനില്‍ നിന്ന് ഇനി ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരാമെന്നും അവര്‍ യു.എസില്‍ നിന്നും വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് തന്റെ ട്രൂത്ത് പോസ്റ്റില്‍ പറയുന്നു. മാത്രമല്ല അത് സാധ്യമാക്കിയത് തനിക്കൊരു ബഹുമതികൂടിയാണെന്നും ട്രംപ് പറഞ്ഞുവെച്ചു. ഇറാനെതിരേ പരമാവധി സമ്മര്‍ദം ചെലുത്തി സാമ്പത്തിക ഉപരോധത്തിലൂടെയും മറ്റും ആണവ പദ്ധതികളില്‍ […]