കേരളത്തിൽ ഇന്നും സ്വർണവിലയിൽ ഭേദപ്പെട്ട കുറവ്. ഗ്രാമിന് 25 രൂപ താഴ്ന്ന് 9,070 രൂപയും പവന് 200 രൂപ കുറഞ്ഞത് 72,560 രൂപയുമായി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഗ്രാമിന് കുറഞ്ഞത് 165 രൂപ; പവന് 1,320 രൂപ. രാജ്യാന്തര സ്വർണവില നേരിട്ട തളർച്ചയുടെ കരുത്തിലാണ് കേരളത്തിലും വില കുറഞ്ഞത്. ഔൺസിന് 3,316 ഡോളർ വരെ ഇടിഞ്ഞ രാജ്യാന്തര വില പക്ഷേ, ഇപ്പോൾ നേട്ടത്തിന്റെ പാതയിലേക്ക് കയറിയത് ആശങ്കയാണ്. എട്ട് ഡോളർ ഉയർന്ന് 3,327 ഡോളറിലാണ് വ്യാപാരം. ഈ […]