കൊച്ചി/മുംബൈ: ജിയോ ബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജിയോ ബ്ലാക്ക് റോക്ക് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന് (ജിയോബ്ലാക്ക് റോക്ക് ബ്രോക്കിംഗ്), രാജ്യത്ത് ബ്രോക്കറേജ് ബിസിനസ് തുടങ്ങുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അനുമതി ലഭിച്ചു. രാജ്യത്ത് ഒരു ബ്രോക്കറേജ് സ്ഥാപനമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള റെഗുലേറ്ററി അനുമതിയാണ് ജിയോബ്ലാക്ക്‌റോക്ക് ബ്രോക്കിംഗിന് ലഭിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതും സുതാര്യവും ടെക്‌നോളജി അധിഷ്ഠിതവുമായ രീതികളായിരിക്കം ജിയോബ്ലാക്ക്‌റോക്ക് സ്വീകരിക്കുക. ബ്രോക്കിംഗ് സ്ഥാപനത്തിന്റെ മാതൃകമ്പനിയായ ജിയോബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ്, […]









