
തിരുവനന്തപുരം: ആര്‍എസ്എസ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തു നിന്ന് തനിക്കെതിരേ പരാമര്‍ശങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസ് പരാമര്‍ശം സിപിഎം വോട്ട് കുറച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
Also Read: സുംബ സാംസ്‌കാരിക ബോധത്തിനെതിരെങ്കില്‍ പ്രതിഷേധിക്കും: പിഎംഎ സലാം
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറിയെ കമ്മിറ്റി ഒന്നടങ്കം വിമര്‍ശിച്ചു, പിണറായി വിജയന്‍ ശാസിച്ചു എന്നൊക്കെയുള്ള വ്യാജ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, എനിക്കെതിരേ ഒരു പരാമര്‍ശവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സത്യവിരുദ്ധവും കള്ളവുമായ വാര്‍ത്തയാണ് പ്രചരിപ്പിച്ചത്. എനിക്കെതിരെ ഒരാളും വിമര്‍ശനം ഉന്നയിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു. എളമരം കരീമും പി. രാജീവും തനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടിക്കെതിരായ നീക്കങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നത്. തനിക്കെതിരായ വാര്‍ത്തകളെ പാര്‍ട്ടിക്കെതിരായ വാര്‍ത്തയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
The post ആര്‍എസ്എസ് പരാമര്‍ശം നിലമ്പൂരില്‍ വോട്ട് കുറച്ചില്ല, പിണറായി ശാസിച്ചില്ലെന്ന് എം.വി.ഗോവിന്ദന്‍ appeared first on Express Kerala.









