അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രശംസിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. യുക്രെയ്ൻ സംഘർഷം പരിഹരിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ പുടിൻ അഭിനന്ദിച്ചു. ധീരനായ മനുഷ്യൻ എന്നാണ് പുടിൻ ട്രംപിനെ വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസിലേക്ക് തിരികെ വരാൻ ട്രംപ് നേരിട്ട വെല്ലുവിളികളെക്കുറിച്ചും, നിരവധി വധശ്രമങ്ങളെ അതിജീവിച്ചതിനെക്കുറിച്ചും പുടിൻ പരാമർശിച്ചു. നിലവിലെ അമേരിക്കൻ പ്രസിഡൻ്റിനോട് എനിക്ക് വലിയ ബഹുമാനമുണ്ട്.
അധികാരത്തിലേക്കും വൈറ്റ് ഹൗസിലേക്കും തിരിച്ചെത്താൻ അദ്ദേഹം വളരെ ദുഷ്കരവും സങ്കീർണ്ണവും അപകടകരവുമായ ഒരു പാതയിലൂടെ കടന്നുപോയി – നമുക്കെല്ലാവർക്കും അത് നന്നായി അറിയാം എന്നും പുടിൻ പറഞ്ഞു. സാഹചര്യം കൈകാര്യം ചെയ്യുന്നത് പ്രതീക്ഷിച്ചതിലും ബുദ്ധിമുട്ടാണെന്ന് ട്രംപ് അടുത്തിടെ സമ്മതിച്ചതിൽ അതിശയമില്ലെന്നും പുറമെ നിന്ന് നിരീക്ഷിക്കുന്നത് ഒരു കാര്യമാണ്, പ്രശ്നത്തിലേക്ക് കടക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണെന്നും പുടിൻ വ്യക്തമാക്കി.
Also Read: വെനീസിനെ സാക്ഷിയാക്കി ! ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരായി
മിൻസ്‌കിൽ നടന്ന സുപ്രീം യുറേഷ്യൻ ഇക്കണോമിക് കൗൺസിലിന്റെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു പുടിൻ. മിഡിൽ ഈസ്റ്റിലെ ട്രംപിന്റെ നയതന്ത്രത്തെയും യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും പുടിൻ അഭിനന്ദിച്ചു. ‘തീർച്ചയായും, ഞങ്ങൾ അതെല്ലാം വിലമതിക്കുന്നു.. പ്രസിഡന്റ് ട്രംപ് സംഘർഷം പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,” പുടിൻ കൂട്ടിച്ചേർത്തു.
The post ‘ധീരനായ മനുഷ്യൻ’: ട്രംപിനെ പുകഴ്ത്തി പുടിൻ appeared first on Express Kerala.