വാഷിങ്ടൻ: ഇന്ത്യ– പാക്കിസ്ഥാൻ വെടിനിർത്തലിനു മുൻകയ്യെടുത്തതു താനാണെന്ന പഴയ പല്ലവിതന്നെ ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാൻ താൻ നിർദേശം നൽകിയതിനു പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തയാറായതെന്ന് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് വീണ്ടും പറഞ്ഞു. ജന്മാവകാശ പൗരത്വ കേസിൽ കീഴ്‌ക്കോടതികളുടെ അധികാരം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രീം കോടതി വിധിക്കു ശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. “ഞങ്ങൾ മികച്ച ചില കാര്യങ്ങൾ […]