ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമീനിയെ വധിക്കാൻ തങ്ങൾ എല്ലാവഴിയും നോക്കിയിരുന്നുവെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. ഖമീനിയെ വധിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ പരമാവധി നടത്തി. എന്നാൽ, എവിടെയാണ് അദേഹം ഒളിച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഖമീനിയെ തങ്ങളുടെ കണ്ണിൽപെട്ടിരുന്നെങ്കിൽ അപ്പോൾ തന്നെ വധിക്കുമായിരുന്നു. എന്നാൽ തങ്ങളുടെ ഭീഷണി മനസിലാക്കി ഖമീനി ഭൂമിക്കടിയിൽ പോയി ഒളിച്ചെന്നും അതിനാൽ അത് നടക്കാതെ പോയെന്നും കാറ്റ്‌സ് കാൻ പബ്ലിക് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തങ്ങളുടെ ഭീഷണി […]