തൃശൂർ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വൃക്കരോഗികൾക്ക് ആശ്വാസമായി ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും ആൽഫാ പാലിയേറ്റീവ് കെയറിന് കീഴിലുള്ള ആൽഫാ ഹോസ്പൈസും കൈകോർത്തു. ഇരു ടീമിന്റെയും സഹകരണത്തിലൂടെ നിർധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കും. 2024 ഏപ്രിലിൽ ആരംഭിച്ച ഈ പദ്ധതിക്ക് 2026 മാർച്ച് വരെ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ ധനസഹായം നൽകും. ഓരോ മാസവും 300 ഡയാലിസിസിനാണ് ഫൗണ്ടേഷൻ പിന്തുണ നൽകുന്നത്. 2025 മെയ് മാസത്തോടെ ഈ പദ്ധതിയിലൂടെ 4,200 ഡയാലിസിസ് ചികിത്സകൾ പൂർത്തിയാക്കി കഴിഞ്ഞു. […]