ജറുസലം: ഇസ്രയേൽ ലക്ഷ്യമാക്കി യെമനിൽ നിന്ന് മിസൈൽ വിക്ഷേപിച്ചതായി ഇസ്രയേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്. യെമനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രതിരോധസേന എക്സിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. യെമനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ തുടർന്ന് ദക്ഷിണ ഇസ്രയേലിൽ അപകട സൈറണുകൾ മുഴങ്ങിയതായി സൈന്യം എക്സിൽ കുറിച്ചു. അതേസമയം വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭീഷണി തടയാൻ സജ്ജമാണെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. ജനങ്ങൾക്ക് അപകടസാധ്യതയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് ഇടപെടലിനെ തുടർന്ന് ഇറാനും ഇസ്രയേലും […]









