ന്യൂഡൽഹി: നാലു പതിറ്റാണ്ടിനുശേഷം ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ നിലയത്തിൽനിന്ന് വീഡിയോ സ്ട്രീമിങ്ങിലൂടെയാണ് ഇരുവരും തമ്മിൽ സംസാരിച്ചത്. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് ശുഭാംശുവിനോടു നരേന്ദ്ര മോദി പറഞ്ഞു. അതേസമയം ചരിത്രത്തിന്റെ ഒരാവർത്തനം തന്നെയായിരുന്നു ഈ സംവേദനം. 1984ൽ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ രാകേഷ് ശർമയുമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ആശയ വിനിമയം നടത്തിയിരുന്നു. മോദിയുടെ വാക്കുകൾ ഇങ്ങനെ- ‘‘ശുഭാംശു.. താങ്കളിപ്പോൾ ജന്മഭൂമിയിൽനിന്നും […]









