
കല്‍പറ്റ: മുണ്ടക്കൈ – ചൂരല്‍മല പ്രകൃതിദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10,080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്. 2024 ഓഗസ്റ്റില്‍ 2,221 ഗുണഭോക്താക്കള്‍ക്ക് 1.9 കോടി രൂപ (1,99,89,000) വിതരണം ചെയ്തു. രണ്ട്, മൂന്ന് ഗഡു തുകയായി ഡിസംബറില്‍ 4,421 ഗുണഭോക്താക്കള്‍ക്ക് 3.9 കോടി (3,97,89,000) നല്‍കി. 2025 മേയില്‍ നാല്, അഞ്ച് ഗഡു തുകയായി 2,292 ഗുണഭോക്താക്കള്‍ക്ക് 2.06 കോടി രൂപ (2,06,28,000) നല്‍കി. ആറാം ഗഡുവായി ഈ മാസം 1,146 ഗുണഭോക്താക്കള്‍ക്ക് 1.03 കോടി (1,03,14,000) രൂപയും വിതരണം ചെയ്തു.
Also Read: വിവാഹനിശ്ചയത്തിനെടുത്ത സാരിയുടെ കളര്‍ മങ്ങി, 36500 രൂപ പിഴ; 45 ദിവസത്തിനകം നല്‍കണമെന്ന് ഉത്തരവ്
അപ്രതീക്ഷിത ദുരന്തത്തില്‍ തൊഴിലും ജീവനോപാധിയും നഷ്ടമായവര്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തിന് ജീവിതപാധിയായി ഒരു കുടുംബത്തിലെ മുതിര്‍ന്ന ആള്‍ക്ക് ദിവസം 300 രൂപ പ്രകാരം മാസം 9,000 രൂപയാണ് നല്‍കി വരുന്നത്. ദുരന്തത്തിനു മുന്‍പ് ഒന്നിലേറെ പേര്‍ ചേര്‍ന്ന് അധ്വാനിച്ചു വരുമാനം നേടിയിരുന്ന കുടുംബത്തില്‍ പരമാവധി രണ്ട് പേര്‍ വച്ച് പ്രതിമാസം 18,000 രൂപ വീതവും നല്‍കി വരുന്നു.
The post മുണ്ടക്കൈ – ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് വിതരണം ചെയ്തത് 9.07 കോടി appeared first on Express Kerala.









