കോഴിക്കോട്: തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ഗുണ്ടൽപേട്ടിലെ പെൺസുഹൃത്തിന്റെ വീട്ടിൽ വച്ചെന്ന് പോലീസ്. മുഖ്യപ്രതി നൗഷാദിന്റെ പെൺസുഹൃത്തിന്റെ വീട്ടിൽ രണ്ടുദിവസം പൂട്ടിയിട്ട് ഹേമചന്ദ്രനെ മർദ്ദിച്ചതിന്റെ തെളിവുകൾ ലഭിച്ചതായി പോലീസ് പറയുന്നു. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പിന്നീടു കൊലപ്പെടുത്തി കാറിലാണ് മൃതദേഹം വനത്തിൽ എത്തിച്ചതെന്നാണ് കരുതുന്നത്. അതേസമയം വനത്തിനുള്ളിൽ നാലടി താഴ്ചയിൽ കുഴിയെടുത്ത് ഇരുത്തിയ നിലയിൽ മറവ് ചെയ്തതിലും ദുരൂഹത ഉണ്ട്. അതേസമയം സൗദിയിലുള്ള നൗഷാദിനായി […]








