തൃശൂർ: പുതുക്കാട് നവജാത ശിശുക്കളുടെ അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. കുഞ്ഞുങ്ങളെ കുഴിച്ചിട്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കമിതാക്കളായ യുവാവും യുവതിയും ചേർന്നാണ് കുഞ്ഞുങ്ങളെ കുഴിച്ചിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞുങ്ങളുടെ അസ്ഥികൾ ദോഷം തീരാനെന്ന പേരിൽ കർമം ചെയ്യാൻ സൂക്ഷിച്ചുവച്ചിരുന്നതായും യുവാവിന്റെ മൊഴി. അതേസമയം കുട്ടികളെ കൊലപ്പെടുത്തിയതാണോ എന്നറിയാൻ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ 26 വയസുകാരനും 21 വയസുകാരിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. രണ്ട് വീടുകളിലായി താമസിക്കുന്ന ഇരുവരും തമ്മിൽ സ്നേഹത്തിലായിരുന്നു. യുവാവ് […]








