മലപ്പുറം: മലപ്പുറത്ത് വണ്ടൂരിൽ എട്ട് മാസം പ്രായമുള്ള കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിലെന്ന് റിപ്പോർട്ട്. മഞ്ചേരി പുല്ലാര സ്വദേശി മുഹമ്മദിന്റെ എട്ടുമാസം പ്രായമുള്ള അഹമ്മദ് അൽ യസവാണ് മരിച്ചത്. മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മലിലെ മാതാവിൻ്റെ വീട്ടിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ മരണത്തിൽ പോലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ശ്വാസം മുട്ടിയാണ് കുട്ടിയുടെ മരണം […]









