തിരുവനന്തപുരം: വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചവെന്ന ആരോപണത്തിൽ തെളിവുകൾ പുറത്ത്. ഗുരുതരാവസ്ഥയിൽ എത്തിച്ച രോഗിയെ ഏറെനേരം പുറത്ത് കാത്തുനിർത്തിയ ശേഷമാണ് ഡോക്ടറും നഴ്സുമെത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സ്വിഗി ജീവനക്കാരായ ബിസ്‌മീറിന് ശ്വാസമെടുക്കാൻ സാധിക്കാതെ വന്നതോടെ ജനുവരി 19 ന് പുലർച്ചെ ഒന്നരമണിയോടെയാണ് ബിസ്‌മീറും ഭാര്യയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്നത്. ആദ്യം അധികൃതർ ഗ്രിൽ തുറന്നുകൊടുക്കാൻ തയ്യാറായില്ല. പിന്നാലെ എന്നാൽ രോഗിയെ അകത്തെത്തിച്ചെങ്കിലും ഡോക്ടർമാരോ നഴ്‌സോ എത്താനോ പ്രാഥമിക ചികിത്സ നൽകാനോ തയ്യാറായില്ലെന്നാണ് ബിസ്മീറിന്റെ ഭാര്യ പറയുന്നത്. […]









