ചങ്ങനാശ്ശേരി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ആശുപത്രി മുൻ ജീവനക്കാരൻ അറസ്റ്റിൽ. സ്വകാര്യ ആശുപത്രി മുൻ ജീവനക്കാരനായ പൊൻകുന്നം സ്വദേശി ബാബു തോമസ് (45) നെയാണ് ചങ്ങനാശ്ശേരി പോലീസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ എച്ച് ആർ മാനേജരായി ജോലിചെയ്തുവന്നിരുന്ന ഇയാൾ ഫോണിൽ അശ്ലീലസന്ദേശം അയച്ചതായും നിരവധി തവണ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. പരാതിക്ക് പിന്നാലെ ഇയാൾ രാജിവെച്ചന്ന് സഭാ മാധ്യമ വിഭാഗം അറിയിച്ചു. പ്രതിയെ ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ഇരകളുണ്ടെന്ന് […]









