ഫിലാഡെല്‍ഫിയ: ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പിഎസ്ജിക്ക് മുന്നില്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ് ഇന്റര്‍ മയാമിക്ക് തോല്‍വി. ലയണല്‍ മെസ്സിയുടെ സംഘത്തെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വീഴ്ത്തിയ ഫ്രഞ്ച് ക്ലബ് പി എസ് ജി ക്ലബ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പി എസ് ജിയ്ക്കായി ജോവോ നെവസ് ഇരട്ട ഗോള്‍ നേടി. അഷ്‌റഫ് ഹക്കീമി ഒരു ഗോള്‍ വലയിലാക്കിയപ്പോള്‍ മറ്റൊന്ന് ഇന്റര്‍ മയാമി പ്രതിരോധത്തിന്റെ സെല്‍ഫ് ഗോളായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. ബോക്‌സിന് പുറത്തായി ലഭിച്ച ഫ്രീക്വിക്കില്‍ വിറ്റിന്യയുടെ ഷോട്ട് നെവസ് വലയിലാക്കുകയായിരുന്നു. ആദ്യ പകുതിയില്‍ മയാമിയുടെ പകുതിയിലായിരുന്നു മത്സരം പുരോഗമിച്ചത്. ദുര്‍ബലമായ മയാമി പ്രതിരോധം മറികടന്ന് പലതവണ പി എസ് ജി താരങ്ങള്‍ ഗോള്‍മുഖത്തേയ്‌ക്കെത്തി. 39-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ രണ്ടാമത്തെ ഗോള്‍ പിറന്നത്. ഇത്തവണയും നെവസ് വലചലിപ്പിച്ചു.
Also Read: എഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യത; തകര്‍പ്പന്‍ ജയവുമായി ഇന്ത്യ
44-ാം മിനിറ്റില്‍ ദിസിരെ ദുവെയുടെ ക്രോസ് തടയാന്‍ ശ്രമിച്ച ടോമസ് അവിലസിന് പിഴച്ചു. താരത്തിന്റെ സെല്‍ഫ് ഗോള്‍ മയാമിക്ക് വീണ്ടും ആഘാതമായി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ അഷ്‌റഫ് ഹക്കീമി കൂടി വലചലിപ്പിച്ചതോടെ പി എസ് ജി എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് മുന്നിലായി.
രണ്ടാം പകുതിയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ മയാമിക്ക് കഴിഞ്ഞു. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെ ഏതാനും ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചെങ്കിലും വലചലിപ്പിക്കാന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ യൂറോപ്പ്യന്‍ ചാംപ്യന്മാരെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് മാത്രമാണ് മയാമിയുടെ നേട്ടം.
The post ഫിഫ ക്ലബ് ലോകകപ്പ്; മെസ്സിപ്പടയെ തകര്‍ത്ത് പിഎസ്ജി ക്വാര്‍ട്ടറില്‍, മയാമി പുറത്ത് appeared first on Express Kerala.