തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ അമ്മ അനീഷ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ അനീഷ ശുചിമുറിയിൽ കുഞ്ഞുങ്ങളെ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്ന എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് സഹായകമായെന്ന് പോലീസ് വെളിപ്പെടുത്തുന്നു. അതേസമയം വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും ഗർഭം മറച്ചുവയ്ക്കാൻ വയറിൽ തുണി വരിഞ്ഞുമുറുക്കി കെട്ടിവച്ചു. അതുപോലെ പ്രസവകാലം മറച്ചുപിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി. ആദ്യ കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്താണ് […]