തിരുവനന്തപുരം: പുതിയ സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളും വിമർശനങ്ങളും ശക്തമാകുന്നു. പോലീസ് തലപ്പത്തേക്കു പരിഗണിച്ച മൂന്ന് പേരുടെയും സർവീസ് ചരിത്രം കാബിനറ്റിൽ പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മൂന്നംഗ പട്ടികയിൽ ഭേദം റവാഡയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം ഒരു മന്ത്രിയുടെ ജീവൻ അപകടത്തിലായപ്പോഴാണ് അന്ന് കൂത്തുപറമ്പിൽ വെടിവെയ്പ്പ് ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ കൊച്ചിയിൽ പ്രതികരിച്ചു. നിയമനം അതിൻ്റെ നടപടിക്ക് പോകുമെന്നും സതീശൻ പറഞ്ഞു. അതേസമയം സംസ്ഥാന […]