ടെഹ്റാൻ: യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ മതവിധി പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത ഷിയാ പുരോഹിതൻ ആയത്തുല്ല നാസർ മകാറീം ഷിറാസി. ഇരു നേതാക്കളെയും ‘ദൈവത്തിൻറെ ശത്രുക്കൾ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മതവിധി പുറപ്പെടുവിച്ചത്. യുഎസ്, ഇസ്രയേൽ നേതാക്കളെ താഴെയിറക്കാൻ ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ ഒന്നിക്കണമെന്നും ആയത്തുല്ല നാസർ മകാറീം ഷിറാസി മതവിധിയിലൂടെ പറയുന്നു. കൂടാതെ ഇറാൻ പരമാധികാരത്തിന് ഭീഷണിയുയർത്തുന്ന ഇവരെ വച്ചുപൊറുപ്പിക്കാനാവില്ലെന്നും മതവിധിയിൽ പറയുന്നു. ഷിറാസി പറയുന്നതിങ്ങനെ- “ഒരു നേതാവിനെയോ മതപരമായ അധികാരിയെയോ ഭീഷണിപ്പെടുത്തുന്ന […]