ഓണാഘോഷ കമ്മിറ്റി കൺവീനർ വർഗീസ് ജോർജ്, ജോയിൻ്റ് കൺവീനർമാരായ ഹരികൃഷ്ണൻ, നിഷ ദിലീഷ് , രാജേഷ് കെ പി, അഭിലാഷ് വേളുക്കൈ എന്നിവരോടൊപ്പം മറ്റു സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ശ്രാവണം 2025 കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓഫീസ് ഉദ്ഘാടനത്തിന് ശേഷം സമാജം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികൾക്ക് പ്രോഗ്രാം കൺവീനർ സനൽകുമാർ, ജോയിൻ്റ് കൺവീനർ രമ്യ ബിനോജ് എന്നിവർ നേതൃത്വം നൽകി.
ഓഗസ്റ്റ് 22ന് പിള്ളേരോണത്തിലൂടെ ആരംഭിക്കുന്ന ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ മൂന്നിന് നടക്കുന്ന ഓണസദ്യ വരെ നീണ്ട് നിൽക്കും. ഒന്നര മാസത്തോളം നീളുന്ന വിവിധ ആഘോഷ പരിപാടികളാണ് ശ്രാവണം 2025ൻ്റെ ഭാഗമായി നടക്കുന്നത്.ബഹറിൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികൾ ബഹ്‌റൈനിലെ മുഴുവൻ പ്രവാസി മലയാളികൾക്കും പങ്കെടുക്കാനും ആസ്വദിക്കാനും ആവുന്ന നിലയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രസിഡൻറ് ശ്രീ പി വി രാധാകൃഷ്ണപിള്ള അറിയിച്ചു.പിള്ളേരോണത്തെ തുടർന്ന് രാജ് കലേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന രുചി മേള അരങ്ങേറും. സെപ്തംബർ ഒന്നാം തീയതി നടക്കുന്ന കൊടിയേറ്റത്തോടെ ഓണോഘാഷ പരിപാടികൾക്ക് ഒദ്യോഗിക തുടക്കമാകും. തുടർന്ന് വിവിധ കലാ കായിക മത്സരങ്ങൾക്ക് സമാജം വേദിയാകും. ബഹ്റൈനിലെ മുഴുവൻ പ്രവാസികൾക്കും മാത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ അറിയിച്ചു.പ്രശസ്ത ഗായകരായ ചിത്രയും മധു ബാലകൃഷ്ണനും നേതൃത്വം നൽകുന്ന ഗാനമേള, ആര്യ ദയാൽ , സച്ചിൻ വാര്യർ & ടീം അവതരിപ്പിക്കുന്ന ബാൻഡ്, പന്തളം ബാലൻ നേതൃത്വം നൽകുന്ന ഗാനമേള, തുടങ്ങിയവ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി അവതരിപ്പിക്കുന്ന നാടകീയ നൃത്ത ശില്പം – വിന്ധ്യാവലി , മെഗാ തിരുവാതിര എന്നിവ ശ്രാവണം 2025 ൻ്റെ ഭാഗമായി അരങ്ങേറും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നാം തീയതി നടക്കുന്ന ഓണ സദ്യയോട് കൂടി ശ്രാവണം 2025 സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് ശ്രാവണം 2025 കൺവീനർ ശ്രീ. വർഗീസ് ജോർജിനെ (39291940) ബന്ധപ്പെടാവുന്നതാണ്.