തിരുവനന്തപുരം∙ ഗവർണറുടെ സുരക്ഷയ്ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സർക്കാർ. ഗവർണറുടെ സുരക്ഷയ്ക്ക് നിയോഗിച്ച 6 പോലീസുകാരെയാണ് ഒഴിവാക്കിയത്. അതും നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുശേഷം. അതേസമയം തന്റെ സുരക്ഷയ്ക്കായി നിയോഗിക്കേണ്ട പോലീസുകാരുടെ പട്ടിക ഡിജിപി കാണാനെത്തിയപ്പോൾ തന്നെ ഗവർണർ കൈമാറിയിരുന്നു. 6 പേരുടെ പട്ടികയാണ് കൈമാറിയത്. ഇവരാണ് ഗവർണറുടെ ഒപ്പം സഞ്ചരിക്കേണ്ടത്. പട്ടിക ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡിജിപി കൈമാറി. മറ്റ് സുരക്ഷാ പ്രശ്നങ്ങളില്ലെങ്കിൽ, ഭരണാധികാരികൾ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് ഒപ്പം നിയോഗിക്കുന്നത്.എന്നാൽ, കൃത്യമായ […]