തിരുവനന്തപുരം: വിജ്ഞാനകേരളം പദ്ധതിയിലൂടെ യുവാക്കള്‍ക്ക് ഗള്‍ഫിലടക്കം വിദേശത്ത് തൊഴിലുറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി മുന്‍ ധനമന്ത്രി ഡോ തോമസ് ഐസകിന്റെ നേതൃത്തിലുള്ള സംഘം യുഎഇയില്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തി. വര്‍ഷം ഒരു ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കാനാണ് ശ്രമം.
കേരളത്തിലെ കോളേജുകളിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനകേരളം പദ്ധതി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നുണ്ട്. അവര്‍ക്ക് കാമ്പസ് പ്ലേസ്‌മെന്റ് മാതൃകയില്‍ ഗള്‍ഫില്‍ തൊഴില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. യുഎഇയില്‍ മലയാളികളുടെ നേതൃത്വത്തിലുള്ളതും അല്ലാത്തതുമായ വലിയ വ്യവസായ സ്ഥാപനങ്ങളുമായാണ് ചര്‍ച്ച നടത്തിയത്. ഡോ. തോമസ് ഐസകിന് പുറമേ, മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍, വിജ്ഞാനകേരളം സ്ട്രാറ്റജിക് അഡൈ്വസര്‍ ഡോ. പി. സരിന്‍ തുടങ്ങിയവരാണ് യു.എ.ഇയില്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തിയത്.
Also Read:രണ്ട് യുവതികളെ ഉപദ്രവിച്ചു; റിയാദിൽ ഏഴ് പേർ പിടിയിൽ
നോര്‍ക്കയുടെ ഒഡെപെക് വഴി വര്‍ഷം രണ്ടായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നത്, ഒരു ലക്ഷമായി ഉയര്‍ത്താനാണ് ശ്രമമെന്നാണ് വിശദീകരണം. സര്‍ക്കാര്‍ അംഗീകരിച്ച നൈപുണ്യ സര്‍ട്ടിഫിക്കറ്റുള്ളവരെ നിയമിക്കാന്‍ ഗള്‍ഫിലെ സ്ഥാപനങ്ങള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് ഡോ. പി.വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ തേടുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ജോബ് റെഡി എന്ന പ്ലാറ്റ്‌ഫോം തയാറാക്കും. എല്ലാ മാസവും തൊഴില്‍ മേളകള്‍ നടത്തും. അടുത്തമാസം 12, 13 തീയതികളില്‍ തൃശൂരില്‍ ഗള്‍ഫിലെ തൊഴിലവസരങ്ങള്‍ അവതരിപ്പിക്കുന്ന ഗള്‍ഫ് ജോബ് ഫെയര്‍ നടക്കും. എല്ലാ ആഴ്ചയും ഓണ്‍ലൈനില്‍ തൊഴില്‍ മേളയുണ്ടാകും. ആഗസ്റ്റ് 29, 30നും കൊച്ചി ബോള്‍ഗാട്ടി ഹയാത്തില്‍ അന്താരാഷ്ട്ര നൈപുണ്യ ഉച്ചകോടി. ഇതൊക്കെയാണ് വരാനിരിക്കുന്ന പരിപാടികള്‍.
The post യുവാക്കള്‍ക്ക് ഗള്‍ഫിലടക്കം തൊഴില്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം; തോമസ് ഐസകിന്റെ നേതൃത്വത്തില്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച appeared first on Express Kerala.