തിരുവന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന, ഏഴാം തരം തുല്യത, പത്താംതരം തുല്യത, ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളായ പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചി ഹിന്ദി കോഴ്സുകളിലേക്കും അക്ഷരശ്രീ പദ്ധതി വഴി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. പത്താംതരം തുല്യതാ പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് എസ്എസ്എൽസി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും, പിഎസ് സി നിയമനത്തിനും അർഹതയുണ്ട്. ഏഴാം തരം തുല്യത […]