തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യുടി ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നുള്ള ഏഴ് സ്‌പെഷലിസ്റ്റുകൾ അടങ്ങുന്ന സംഘം വിഎസിനെ പരിശോധിക്കുകയും ഇപ്പോൾ നൽകുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തിരുന്നു. നിലവിൽ നൽകിവരുന്ന വെന്റിലേറ്റർ സപ്പോർട്ട്, സിആർആർടി, ആന്റിബയോടിക് തുടങ്ങിയ ചികിത്സകൾ തുടരാനാണ് തീരുമാനമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. നിലവിൽ രക്തസമ്മർദം വളരെ താണ നിലയിലാണ്. ഡയാലിസിസ് ഇന്നലെയും തുടർന്നു. ഹൃദയാഘാതത്തെത്തുടർന്ന് 23 നാണ് […]