കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി അറസ്റ്റിൽ. നടി മിനു മുനീറിനെ ഇൻഫോപാർക്ക് സൈബർ പോലീസാണ് നടിയെ അറസ്റ്റ് ചെയ്‍തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിടുകയും ചെയ്‍തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് കാലയളവിൽ നടി മിനു മുനീർ ബാലചന്ദ്ര മേനോനെതിരെ ഇവർ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു ആരോപണം. പിന്നീടു ബാലചന്ദ്ര മേനോനെതിരെ […]