മെൽബൺ: ലഗേജിൽ സൂക്ഷിച്ചിരുന്ന പാമ്പ് പുറത്ത് ചാടി വിമാനത്തിനുള്ളിലെത്തിയതിന് പിന്നാലെ സർവ്വീസ് വൈകിയത് മണിക്കൂറുകൾ. വിമാനത്തിന്റെ കാർഗോ ഹോൾഡിലാണ് ജീവനക്കാർ പാമ്പിനെ കണ്ടെത്തിയത്. കാർഗോ ഹോൾഡിനും പാനലുകൾക്കുമിടയിലായി പാമ്പിനെ കണ്ടതോടെ ടേക്ക് ഓഫിനൊരുങ്ങിയ വിമാനത്തിന്റെ യാത്ര വൈകുകയായിരുന്നു. ഓസ്ട്രേലിയയിലെ മെൽബണിലാണ് സംഭവം. ചൊവ്വാഴ്ച വിർജിൻ ഓസ്ട്രേലിയ വിമാനത്തിൽ കയറാനായി എത്തിയ യാത്രക്കാരാണ് വിമാനത്തിൽ പാമ്പിനെ കണ്ടത്. മെൽബണിൽ നിന്ന് ബ്രിസ്ബേനിലേക്ക് പുറപ്പെടാനൊരുങ്ങിയ വിഎ 337 വിമാനത്തിനുള്ളിലാണ് അസാധാരണ സംഭവങ്ങളുണ്ടായത്. പിന്നാലെ തന്നെ വിമാനത്താവള അധികൃതർ പാമ്പ് പിടുത്തക്കാരെ […]