സ്വന്തം ലേഖകൻ തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂന്നാം സർക്കാർ എന്ന എൽഡിഎഫ് ലക്ഷ്യത്തിനേറ്റ വമ്പൻ തിരിച്ചടിയായി മാറി. ഇത് ഒരു പരിധിവരെ എൽഡിഎഫ് ക്യാമ്പുകളിലെ ആത്മവീര്യം കെടുത്തിക്കളഞ്ഞു. മറുവശത്ത് നിലമ്പൂർ വിജയവും കോൺഗ്രസ് നേതൃനിരയിലെ ഒത്തൊരുമയും ഘടകകക്ഷികളുടെ ഐക്യവും യുഡിഎഫിൽ പുത്തനുണർവ് പകർന്നിരിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം പാർട്ടിയിലെ കെട്ടുറപ്പിൽ ഏറെ ശ്രദ്ധചെലുത്തുകയും അതിനായുള്ള ശക്തമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് യുഡിഎഫ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ശക്തമായ നിലപാടുകളും പ്രവർത്തനങ്ങളും നൽകിയ വിജയം സൂചിപ്പിക്കുന്നത് യുഡിഎഫിന്റെ പ്രവർത്തനത്തിൽ വന്നിട്ടുള്ള വമ്പൻ […]