മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ വിഭാഗം ‘അസർമുല്ല,’ എന്ന പേരിൽ നടത്തിയ ഈദ് സംഗമം വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി.
‘സ്ത്രീകളുടെ മാനസിക, ശാരീരിക ആരോഗ്യത്തിൽ വ്യായാമത്തിന്റെ പങ്ക് ‘ എന്ന വിഷയത്തിൽ വെൽനെസ്സ് കോച്ച് ഫസീല ഹാരിസ് ബോധവൽക്കരണ ക്ലാസ് നടത്തി.
മാനസിക ശക്തി, പ്രമേഹ നിയന്ത്രണം, പുനരുജ്ജീവനം, ആത്മശക്തി ഇതെല്ലാം ഒരേ സമയം സാധ്യമാകുന്ന ഒരു മാർഗമാണ് വ്യായാമം എന്നവർ സമർഥിച്ചു.
റഷീദ ബദർ, മെഹർ നദീറ, ദിയ നസീം, അസ്റ അബ്ദുല്ല എന്നിവർ ഗാനമാലപിച്ചു. ഗുദൈബിയ യുണിറ്റ് സംഘഗാനം, ടീൻസ് വിദ്യാർഥികളായ തഹിയ്യ ഫാറൂഖ് & ടീമിൻ്റെ കോൽകളി, മലർവാടി കുട്ടികളായ ഐറിൻ ജന്ന & ടീമിൻ്റെ ഒപ്പന, മനാമ യുണിറ്റിൻ്റെ ‘ചിരിയും ചിന്തയും’ ചിത്രീകരണം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. ഏരിയ ഓർഗനൈസർ ഫസീല ഹാരിസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി സൽമ ഫാത്തിമ സലീം സ്വാഗതമാശംസിക്കുകയും സർഗവേദി കൺവീനർ ഷഹീന നൗമൽ നന്ദി പറയുകയും ചെയ്തു.
ബുഷ്‌റ ഹമീദ് തുടക്കമിട്ട പരിപാടിയിൽ മെഹ്റ മൊയ്‌തീൻ, സൈഫുന്നിസ, സുആദ ഇബ്റാഹീം, റസീന അക്ബർ എന്നിവർ നേതൃത്വം നൽകി.