ഗാസ സിറ്റി: ഗാസയിൽ ഒരു ഹമാസ്താൻ ഉണ്ടാകാൻ നമ്മൾ അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിനായുള്ള അന്തിമ നിർദ്ദേശമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂക്ഷ ഭാഷയിൽ ഹമാസിനെ വിമർശിച്ചുകൊണ്ട് ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയത്. ട്രാൻസ്-ഇസ്രയേൽ പൈപ്പ്ലൈൻ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. നെതന്യാഹുവിന്റെ വാക്കുകൾ ഇങ്ങനെ- ‘യുദ്ധാനന്തര ഗാസയിൽ ഹമാസ് ഉണ്ടാകില്ല. ഇനിയൊരു ഒരു ഹമാസ്താൻ ഉണ്ടാകാൻ അനുവദിക്കില്ല. നമുക്കൊരു തിരിച്ചുപോക്കില്ല. അത് അവസാനിച്ചു. എല്ലാ ബന്ദികളെയും […]