തലയോലപ്പറമ്പ്: താൻ ജോലി ചെയ്ത് സമ്പാദിച്ച ആദ്യ ശമ്പളം അമ്മയുടെ കൈകളിലേക്ക് വച്ചു കൊടുക്കുമ്പോൾ ആ മുഖത്തെ സന്തോഷം ഒന്നു കാണണം. അതിനായി സഹോദരിയെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് ഓടിയെത്തിയതായിരുന്നു ആ മകൻ. എന്നാൽ മകനെ കാത്തിരുന്നതോ അമ്മയുടെ ചലനമറ്റ ശരീരം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനു കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്. ആദ്യശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാൽ അത് അമ്മയെ ഏൽപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇന്നലെ […]