ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ അഫ്ഗാനിസ്ഥാനിലാണെങ്കിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നു മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ. പാശ്ചാത്യൻ രാജ്യങ്ങൾ ഒരുകാലത്ത് ഭീകരവാദികളെന്ന് വിളിച്ചിരുന്നവർക്ക് തന്നെ ഇപ്പോൾ അധികാരം കൈമാറി. നാറ്റോയ്ക്ക് അഫ്ഗാനിസ്ഥാനിൽ ചെയ്യാൻ കളിയാത്തത് പാകിസ്താന് അവിടെ ചെയ്യാനാകില്ല -പീപ്പിൾസ് പാർട്ടി അധ്യക്ഷൻ കൂടിയായ ബിലാവൽ ഭൂട്ടോ പറഞ്ഞു. നിലവിൽ അസർ എവിടെയാണെന്ന് പാക്കിസ്ഥാന് അറിയില്ല. പാക് മണ്ണിൽ മസൂദ് അസർ ഉണ്ട് എന്നതിന്റെ വിവരം ഇന്ത്യ കൈമാറാൻ തയ്യാറാണെങ്കിൽ അറസ്റ്റ് […]