Tuesday, December 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

by News Desk
July 5, 2025
in SPORTS
കെസിഎല്‍-താരലേലം-ഇന്ന്;-ലിസ്റ്റില്‍-170-താരങ്ങള്‍,-15-പേരെ-നിലനിര്‍ത്തി

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസന്റെ താരലേലം ഇന്ന്. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ രാവിലെ പത്തിന് ലേലം ആരംഭിച്ചു. ലേലനടപടികള്‍ സ്റ്റാര്‍ ത്രീ ചാനലിലൂടെയും ഫാന്‍കോഡ് ആപ്പിലൂടെയും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

മുതിര്‍ന്ന ഐപിഎല്‍ – രഞ്ജി താരങ്ങള്‍ മുതല്‍ കൗമാര പ്രതിഭകള്‍ വരെ ലേലപ്പട്ടികയിലുണ്ട്. കളിക്കളത്തിലെ വീറും വാശിയും, തന്ത്രങ്ങളും മറുതന്ത്രങ്ങളും, നാടകീയതയുമെല്ലാം ലേലത്തിലും പ്രതീക്ഷിക്കാം. ആദ്യ സീസണില്‍ കളിക്കാതിരുന്ന സഞ്ജു സാംസണ്‍ പങ്കെടുക്കുന്നുണ്ട്. ഐപിഎല്‍ താരലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശര്‍മ്മയാണ് ലേല നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംവിധായകനും ട്രിവാണ്‍ഡ്രം റോയല്‍സ് ടീമിന്റെ സഹ ഉടമയുമായ പ്രിയദര്‍ശന്‍, ജോസ് പട്ടാര, ഏരീസ് കൊല്ലം സെയിലേഴ്‌സ് ടീമുടമ സോഹന്‍ റോയ് എന്നിവര്‍ താരലേലത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖരാണ്. വൈകുന്നേരം 6 മണിക്കാണ് ലേലനടപടികള്‍ അവസാനിക്കുന്നത്.

എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ശേഷിക്കുന്ന 155 താരങ്ങള്‍ക്കായാണ് ഇന്നത്തെ ലേലം. ബിസിസിഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎല്‍ എന്നിവയില്‍ കളിച്ചിട്ടുളള താരങ്ങളെയാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക. അണ്ടര്‍ 19, അണ്ടര്‍ 23 വിഭാഗങ്ങളില്‍ കളിച്ച ബി കാറ്റഗറിയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷവും ജില്ലാ, സോണല്‍, കെസിഎ ടൂര്‍ണ്ണമെന്റുകളില്‍ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങള്‍ക്ക് 75000വുമാണ് അടിസ്ഥാന തുക.

ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവാക്കാനാവുക. ഒരു ടീമിന് 16-20 താരങ്ങളെ ഉള്‍പ്പെടുത്താം. റിട്ടെന്‍ഷനിലൂടെ താരങ്ങളെ നിലനിര്‍ത്തിയ ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയ്‌ക്കുള്ള താരങ്ങളെ മാത്രമാണ് സ്വന്തമാക്കാനാവുക. സച്ചിന്‍ ബേബിയടക്കം നാല് താരങ്ങളെ നിലനിര്‍ത്തിയ ഏരീസ് കൊല്ലം സെയിലേഴ്‌സ് ഇവര്‍ക്കായി പതിനഞ്ചര ലക്ഷം രൂപ ഇതിനകം തന്നെ ചെലവാക്കി കഴിഞ്ഞു. ശേഷിക്കുന്ന 34 ലക്ഷത്തി അന്‍പതിനായിരം രൂപ മാത്രമാണ് അവര്‍ക്കിനി ചെലവഴിക്കാനാവുക. ആലപ്പി റിപ്പിള്‍സും കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും 17.75 ലക്ഷം മുടക്കി നാല് താരങ്ങളെയും ട്രിവാണ്‍ഡ്രം റോയല്‍സ് നാലര ലക്ഷത്തിന് മൂന്ന് താരങ്ങളെയും നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കൊച്ചിയും തൃശൂരും ആരെയും നിലനിര്‍ത്താത്തതിനാല്‍ മുഴുവന്‍ പുതിയ താരങ്ങള്‍ക്കായി ചെലവഴിക്കാനാകും.

42കാരനായ സീനിയര്‍ താരം കെ.ജെ. രാകേഷ് മുതല്‍ 16 വയസ്സുകാരനായ ജൈവിന്‍ ജാക്‌സന്‍ വരെയുള്ളവരാണ് ലേലപ്പട്ടികയിലുള്ളത്. ഇതില്‍ സഞ്ജുവിന് വേണ്ടിത്തന്നെയാകും ഏറ്റവും വാശിയേറിയ മത്സരം നടക്കുക. കഴിഞ്ഞ സീസണില്‍ എറണാകുളം സ്വദേശിയായ എം.എസ്. അഖിലായിരുന്നു ലേലത്തിലെ ഏറ്റവും വില കൂടിയ താരം. 7.4 ലക്ഷം രൂപക്ക് ട്രിവാന്‍ഡ്രം റോയല്‍സായിരുന്നു അഖിലിനെ സ്വന്തമാക്കിയത്.

ShareSendTweet

Related Posts

കാന്‍ഡിഡേറ്റ്‌സ്-2026ന്-പ്രജ്ഞാനന്ദ-മാത്രം
SPORTS

കാന്‍ഡിഡേറ്റ്‌സ് 2026ന് പ്രജ്ഞാനന്ദ മാത്രം

December 9, 2025
ഭാരതം-ദക്ഷിണാഫ്രിക്ക-ട്വന്റി20-പരമ്പര-ഇന്ന്-മുതല്‍;-ആദ്യ-മത്സരം-കട്ടക്കില്‍,-രാത്രി-ഏഴിന്
SPORTS

ഭാരതം-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പര ഇന്ന് മുതല്‍; ആദ്യ മത്സരം കട്ടക്കില്‍, രാത്രി ഏഴിന്

December 9, 2025
ജൂനിയര്‍-ഹോക്കി:-ഭാരത-വനിതകള്‍ക്ക്-ജയം
SPORTS

ജൂനിയര്‍ ഹോക്കി: ഭാരത വനിതകള്‍ക്ക് ജയം

December 9, 2025
സ്പാനിഷ്-ലാലിഗ:-റയലിനെ-ഞെട്ടിച്ച്-സെല്‍ട്ട-വിഗോ
SPORTS

സ്പാനിഷ് ലാലിഗ: റയലിനെ ഞെട്ടിച്ച് സെല്‍ട്ട വിഗോ

December 9, 2025
വിജയ്-മര്‍ച്ചന്റ്-ട്രോഫിയില്‍-കേരളത്തിന്-ഇന്നിങ്‌സ്-ജയം
SPORTS

വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളത്തിന് ഇന്നിങ്‌സ് ജയം

December 9, 2025
കൂച്ച്-ബെഹാര്‍-ട്രോഫി:-ഝാര്‍ഖണ്ഡ്-206-റണ്‍സിന്-പുറത്ത്
SPORTS

കൂച്ച് ബെഹാര്‍ ട്രോഫി: ഝാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്

December 9, 2025
Next Post
റെക്കോഡ്-തുകയ്‌ക്ക്-സഞ്ജുവിനെ-സ്വന്തമാക്കി-കൊച്ചി-ബ്ലൂ-ടൈഗേഴ്‌സ്;-26.80-ലക്ഷം-ലീഗ്-ചരിത്രത്തിലെ-ഏറ്റവും-വലിയ-തുക

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

ഇസ്രയേലിൽ-80-കാരിയെ-കൊലപ്പെടുത്തിയ-ശേഷം-മലയാളി-യുവാവ്-ആത്മഹത്യ-ചെയ്തു,-വയനാട്-സ്വദേശി-കെയർ-ഗിവറായി-ഇസ്രയേലിൽ-എത്തിയത്-ഒരുമാസം-മുൻപ്

ഇസ്രയേലിൽ 80 കാരിയെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവാവ് ആത്മഹത്യ ചെയ്തു, വയനാട് സ്വദേശി കെയർ ഗിവറായി ഇസ്രയേലിൽ എത്തിയത് ഒരുമാസം മുൻപ്

ഇറാനിട്ടു-കൊടുത്ത-പണി-ബൂമറാങ്ക്-പോലെ-തിരിച്ച്-അമേരിക്കക്കിട്ട്!!-ഇറാന്റെ-കണ്ണുവേട്ടിക്കാൻ-അമേരിക്ക-തൊടുത്തുവിട്ട-ബി-2-സ്റ്റെൽത്ത്-ബോംബർ-വിമാനങ്ങളിൽ-ചിലത്-തിരിച്ചെത്തിയില്ല,-നഷ്ടപ്പെട്ടത്-റെഡാറിന്റെ-കണ്ണുപോലും-കെട്ടാൻ-കഴിവുള്ളയെന്ന്-പേരുകേട്ടവ…

ഇറാനിട്ടു കൊടുത്ത പണി ബൂമറാങ്ക് പോലെ തിരിച്ച് അമേരിക്കക്കിട്ട്!! ഇറാന്റെ കണ്ണുവേട്ടിക്കാൻ അമേരിക്ക തൊടുത്തുവിട്ട ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളിൽ ചിലത് തിരിച്ചെത്തിയില്ല, നഷ്ടപ്പെട്ടത് റെഡാറിന്റെ കണ്ണുപോലും കെട്ടാൻ കഴിവുള്ളയെന്ന് പേരുകേട്ടവ…

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രതിരോധ മേധാവിയായി ചുമതലയേറ്റ ആദ്യ പ്രസം​ഗത്തിൽ തന്നെ ഇന്ത്യയുടെ നെഞ്ചത്തേക്കു കേറാൻ അസിം മുനീർ!! പാക്കിസ്ഥാനു നേരെ ഏതെങ്കിലും ആക്രമണമുണ്ടായാൽ ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക ഇതിലും ശക്തിയിലും തീവ്രവുമായ പ്രതികരണം, അല്ലാതെ വെറുതെയിരിക്കുമെന്ന മിഥ്യാധാരണ വേണ്ട- ഭീഷണി
  • Kerala Sthree Sakthi SS 497 Lottery Result (09-12-2025): നിങ്ങളായിരിക്കാം ഒരു കോടിയുടെ ഭാഗ്യശാലി ; സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം
  • ക്യുഐപി വഴി 10,000 കോടി സമാഹരിക്കാൻ സ്വിഗ്ഗി; ഓഹരികൾ 2.45% ഉയർന്നു
  • കൈനറ്റിക് കുതിക്കുന്നു! ഇലക്ട്രിക് വാഹന രംഗത്ത് വൻ പദ്ധതി
  • ത​ണു​പ്പു​കാ​ലം വ​രി​ക​യാ​യ്… മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളുമെത്തി

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.