മലപ്പുറം: മഴയുടെ തണുപ്പിനൊപ്പം ചേർന്ന് യാത്ര പോകാൻ വൈവിധ്യമാർന്ന പാക്കേജുകളൊരുക്കി കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ ബജറ്റ് ടൂറിസം സെൽ.
ജൂലൈ അഞ്ചിന് മൂന്നാര്‍-മാമലകണ്ടം (1,680 രൂപ), നെല്ലിയാമ്പതി-പോത്തുണ്ടി ഡാം (830 രൂപ), ഇല്ലിക്കല്‍കല്ല്-വാഗമണ്‍, ഇലവീഴാപൂഞ്ചിറ (1310 രൂപ), ആറിന് വയനാട് (750 രൂപ), മലക്കപ്പാറ (920 രൂപ), 12ന് മൂന്നാര്‍-മാമലകണ്ടം(1680 രൂപ), 12ന് നെല്ലിയാമ്പതി-പോത്തുണ്ടി ഡാം(830 രൂപ), 12ന് ഗവി-അടവി, പരുന്തുമ്പാറ(3000 രൂപ), 13ന് മലക്കപ്പാറ (920 രൂപ), 13ന് നിയോ ക്ലാസിക് ക്രൂയിസ് ഷിപ്-കൊച്ചി (1300 രൂപ), 14ന് മൈസൂര്‍ (1250 രൂപ), 17ന് മൈസൂര്‍ (1250 രൂപ), 19ന് മൂന്നാര്‍-മാമലകണ്ടം (1680 രൂപ)), 19ന് അഞ്ചുരുളി-രാമക്കല്‍മേട്-ചതുരംഗപാറ(1430 രൂപ), 20ന് വയനാട് (750 രൂപ), 20ന് മലക്കപ്പാറ (920 രൂപ), 21ന് മൈസൂര്‍ (1250 രൂപ), 23ന് സൈലന്റ് വാലി (4210 രൂപ), 26ന് മൂന്നാര്‍-മാമലകണ്ടം (1680 രൂപ), 26ന് നെല്ലിയാമ്പതി (830 രൂപ), 27ന് മലക്കപ്പാറ (920 രൂപ), 21നും 28നും തൃശൂര്‍ നാലമ്പല ദര്‍ശനം (660 രൂപ).
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും: 9400128856, 8547109115.