കണ്ണൂർ: കണ്ണൂരിലെ രാഷ്ട്രീയ കുടിപ്പകയുടെ ജീവിച്ചിരിക്കുന്ന പ്രതീകമാരെന്നു ചോദിച്ചാൽ കണ്ണും പൂട്ടി പറയാം ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ അസ്നയെന്ന ആറുവയസുകാരി. ഇന്ന് അവൾ ആ പേരിലല്ല അറിയപ്പെടുന്നത് നിശ്ചയദാർഢ്യം കൊണ്ട് അവൾ നേടിയെത്ത പേര് ഡോ. അസ്നയ അന്നു ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന ഇന്നു വിവാഹിതയായിരുക്കുകയാണ്. ഷാർജയിൽ എൻജിനീയറായ ആലക്കോട് അരങ്ങം വാഴയിൽ നിഖിലാണ് വരൻ. അസ്നയുടെ വീട്ടിൽ വച്ചായിരുന്നു വിവാഹം. 2000 സെപ്റ്റംബർ 27നു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ […]









