തിരുവനന്തപുരം: താൽക്കാലിക വിസി ഡോ. സിസ തോമസിന്റെ എതിർപ്പ് അവഗണിച്ച് കേരള സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കറ്റ് യോഗം റദ്ദാക്കി. ഇതോടെ വിസി വിയോജനക്കുറിപ്പ് നൽകി. തീരുമാനത്തോട് ബിജെപി അംഗങ്ങളും തങ്ങളുടെ വിയോജിപ്പ് അറിയിച്ചു. ഇതോടെ യോഗത്തിൽ വലിയ ബഹളമുണ്ടായി. എന്നാൽ സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റിയേയും യോഗം നിയോഗിച്ചു. ഷിജുഖാൻ, അഡ്വ. ജി മുരളീധരൻ, ഡോ നസീബ് എന്നിവർ അടങ്ങിയ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. തീരുമാനം കോടതിയെ അറിയിക്കും. അതേസമയം കാവിക്കൊടിയേന്തിയ ഭാരതാംബ […]