ടെൽ അവീവ്: കഴിഞ്ഞ മാസം നടന്ന ഇറാൻ – ഇസ്രയേൽ യുദ്ധത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ചതായി റിപ്പോർട്ട്. ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പങ്കിട്ട ഉപഗ്രഹ ഡാറ്റ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ഇസ്രയേൽ സൈന്യത്തിനുണ്ടായ നഷ്ടങ്ങളുടെ വിവരങ്ങൾ പുറത്തുവരുന്നത് ഇതാദ്യമായാണ്. അതുപോലെ ഇസ്രയേൽ പ്രതിരോധസേനയുടെ താവളങ്ങളിലും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സൈനിക സെൻസർഷിപ്പ് നിയമങ്ങൾ കാരണം […]