തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി സംഘടനാതല പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടുന്നു. 12ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാർഡുതല പ്രതിനിധികളുടെ യോഗത്തിൽ ലക്ഷ്യം പ്രഖ്യാപിക്കും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5,000 വാർഡ് പ്രതിനിധികളുടെ സമ്മേളനമാണു പുത്തരിക്കണ്ടം മൈതാനത്ത് രാവിലെ 11ന് നടക്കുക. ബാക്കിയുള്ള 10 ജില്ലകളിലെയും വാർഡ് പ്രതിനിധികൾ പഞ്ചായത്ത് തലത്തിൽ ഒന്നിച്ച് ഈ യോഗത്തിൽ വെർച്വൽ ആയി പങ്കെടുക്കും. ബിജെപി വാർഡ് ഭാരവാഹികളല്ല, മറിച്ച് ‘വികസിത ടീം’ എന്ന പേരിൽ […]