റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ ബ്രിക്സ് ഉച്ചകോടി പുരോഗമിക്കവെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രിക്സ് രാജ്യങ്ങൾക്കെതിരെ വീണ്ടും ഭീഷണി മുവക്കി രംഗത്ത്. ബ്രിക്സിന്റെ ‘അമേരിക്കൻ വിരുദ്ധ നയങ്ങളുമായി’ യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഇതിന് യാതൊരുവിധ ഇളവുകളും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് തീരുവ നടപടികളെ അപലപിച്ചുകൊണ്ടുള്ള ബ്രിക്സ് പ്രഖ്യാപനത്തിൽ ഇന്ത്യയടക്കമുള്ള അംഗരാഷ്ട്രങ്ങൾ ഒപ്പുവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. നേരത്തെ, ബ്രിക്സ് […]