തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴി തന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിദ്യാർഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിനു പുറത്തു പോകുന്നത് കർശനമായി നിരോധിക്കും എന്ന പേരിലാണ് സമൂഹമാധ്യമ പോസ്റ്റ് വന്നിരിക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു. പഠനനിലവാരം ഉയർത്താൻ സബ്ജക്റ്റ് മിനിമം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം കൂടുതൽ ഉയർത്തുക എന്ന ലക്ഷ്യത്തോടെ 2024–25 അധ്യയന വർഷം മുതൽ എട്ടാം ക്ലാസിലും തുടർന്ന് 5 മുതൽ 9 […]