ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഒറ്റരാത്രികൊണ്ട് അത്ഭുതങ്ങൾ സംഭവിക്കില്ലെങ്കിലും, നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം വരുത്തുന്ന ചില കൊച്ചു കൊച്ചു മാറ്റങ്ങൾക്ക് പോലും ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കാൻ കഴിയും. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നാമെങ്കിലും, സ്ഥിരമായി പിന്തുടർന്നാൽ അടുത്ത ആറ് മാസത്തിനുള്ളിൽ നിങ്ങളുടെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിക്കാൻ ശേഷിയുള്ള 7 അതിശയിപ്പിക്കുന്ന ശീലങ്ങളെക്കുറിച്ചാണ് ഈ ലേഖനം. ഇവ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തും, ഒപ്പം നിങ്ങളുടെ ഉൽപ്പാദനക്ഷമതയും ആത്മവിശ്വാസവും വർദ്ധിപ്പിക്കാനും സഹായിക്കും. ജീവിതത്തിൽ ഒരു പോസിറ്റീവായ പരിവർത്തനം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ, ഇന്നുതന്നെ ഈ ശീലങ്ങൾ നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കിക്കോളൂ
- ഭക്ഷണം കഴിച്ച ശേഷം നടക്കുക
ഭക്ഷണം കഴിച്ച ഉടൻ ഇരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കും. അതേസമയം ഭക്ഷണം കഴിച്ച ശേഷം വെറും 5 മിനിറ്റ് നടക്കുന്നത് ശരീരത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 22% വരെ കുറയ്ക്കുന്നു. കൂടാതെ ദഹനത്തെ സഹായിക്കുകയും, മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- രാവിലെ സൂര്യപ്രകാശം ഏൽക്കുക
നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരവും ഊർജ്ജ നിലയും നിയന്ത്രിക്കാൻ ശരീരം സ്വാഭാവിക വെളിച്ചത്തെ ആശ്രയിക്കുന്നു. ഉണർന്ന് ഒരു മണിക്കൂറിനുള്ളിൽ 10 മിനിറ്റ് സൂര്യപ്രകാശം ഏൽക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ സർക്കാഡിയൻ റിഥം (ശരീരത്തിന്റെ സ്വാഭാവിക ഘടികാരം) ക്രമീകരിക്കുന്നു. ഒപ്പം മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- ആദ്യം പ്രോട്ടീൻ കഴിക്കുക
ഭക്ഷണത്തിൽ ആദ്യം കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തുകയും പിന്നീട് താഴ്ത്തുകയും ചെയ്യും, ഇത് വിശപ്പ് വർദ്ധിപ്പിക്കും. അതേസമയം പകരമായി പ്രോട്ടീന് മുൻഗണന നൽകുന്നത് ദഹനം സാവധാനത്തിലാക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിക്കുകയും ചെയ്യും. ക്രമേണ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിന് സഹായിക്കുന്നു. കൂടാതെ അമിതഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും, മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
Also Read : അല്ല, ‘ജെസിബി’യ്ക്ക് എന്താ മഞ്ഞ നിറം? ആ പേരിന് പിന്നിലെന്ത്? നമ്മൾ അറിയാത്ത രഹസ്യങ്ങൾ !
- ഉറങ്ങുന്നതിന് മുമ്പ് സ്ട്രെച്ചിംഗ് ചെയ്യുക
പേശികൾ മുറുകിയിരിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ തടസ്സപ്പെടുത്തുകയും ശരീരത്തിലെ പിരിമുറുക്കം വർദ്ധിപ്പിക്കുകയും ചെയ്യും. ഉറങ്ങുന്നതിന് മുമ്പുള്ള 5-10 മിനിറ്റ് സ്ട്രെച്ചിംഗ് ചെയ്യുന്നത് ശരീരം വിശ്രമിക്കാനും സുഖകരമായ ഉറക്കത്തിലേക്ക് മാറാനും സഹായിക്കുന്നു.
ഇത് ശരീരത്തിന് വഴക്കം നൽകുകയും അതോടൊപ്പം മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ആഴത്തിലുള്ള ഉറക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക കൺമുമ്പിൽ വെക്കുക
ചെയ്യേണ്ട കാര്യങ്ങൾ എഴുതി വെക്കുന്നത് നല്ലതാണ്, എന്നാൽ അത് കൺവെട്ടത്ത് തന്നെ വെക്കുന്നത് നിങ്ങളുടെ ശ്രദ്ധ നിലനിർത്താനും ഓർമ്മപ്പെടുത്താനും സഹായിക്കും. ഇത് മാനസികമായ ആശയക്കുഴപ്പം കുറയ്ക്കുന്നു. കൂടാതെ ഉത്തരവാദിത്തബോധം വർദ്ധിപ്പിക്കുകയും ഉൽപ്പാദനക്ഷമത കൂട്ടുകയും ചെയുന്നു.
- ദിവസത്തെക്കുറിച്ച് ഒരു വാചകം എഴുതുക
ഉറങ്ങുന്നതിന് മുമ്പ്, നിങ്ങളുടെ ആ ദിവസത്തെക്കുറിച്ച് ഒരു വാചകം എഴുതുക. ഉദാഹരണത്തിന്: “ഒരു പഴയ സുഹൃത്തുമായി ആഴത്തിലുള്ള സംഭാഷണം നടത്തി, അത് എനിക്ക് ഒരുപാട് അടുപ്പം തോന്നിപ്പിച്ചു.”ഇത്തരത്തിൽ ആ ദിവസത്തെ ഏതെങ്കിലും ഒരു കാര്യം എഴുതുക വഴി നിങ്ങളുടെ വികാരങ്ങൾ, ശീലങ്ങൾ, വളർച്ച എന്നിവയിലെ പാറ്റേണുകൾ കാലക്രമേണ തിരിച്ചറിയാൻ ഇത് സഹായിക്കുന്നു.
- കണ്ണാടിയിൽ നോക്കി സ്വയം പുഞ്ചിരിക്കുക
കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും, കണ്ണാടിയിൽ നോക്കി സ്വയം പുഞ്ചിരിക്കുക എന്നത് വളരെ എഫക്റ്റീവ് ആയ ഒരു കാര്യമാണ് . യാതൊരു നിർബന്ധിത ചിന്തകളുമില്ലാതെ, നിങ്ങളെത്തന്നെ ഒരു യഥാർത്ഥ പുഞ്ചിരിയോടെ അംഗീകരിക്കുക എന്നത് നിങ്ങളെക്കുറിച്ച് നിങ്ങൾ ഉപബോധമനസ്സിൽ എങ്ങനെ ചിന്തിക്കുന്നു എന്നതിനെ മാറ്റിമറിക്കാൻ ഏറെ സഹായിക്കും.
Also Read : പാമ്പുകൾ പേടിച്ചോടും! മഴക്കാലത്ത് പാമ്പുകളെ അകറ്റാൻ ഈ 5 ചെടികൾ മതി
ഈ ശീലങ്ങൾ എല്ലാം വളരെ ചെറുതായി തോന്നാമെങ്കിലും, അടുത്ത ആറ് മാസത്തിനുള്ളിൽ ഇവ നിങ്ങളുടെ ജീവിതത്തിൽ വലിയതും ഗുണകരവുമായ മാറ്റങ്ങൾ കൊണ്ടുവരും. ഈ ലളിതമായ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ ഗതിയെത്തന്നെ മാറ്റിയെഴുതാൻ പ്രാപ്തമാണ്. ഈ ശീലങ്ങൾ നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കാൻ നിങ്ങൾ തയ്യാറല്ലേ?
The post ഇത് മാജിക് ഒന്നുമല്ല..! പക്ഷെ 6 മാസം കൊണ്ട് ജീവിതം മാറ്റിമറിക്കാൻ ഈ 7 ‘ചെറിയ’ ശീലങ്ങൾ മതി appeared first on Express Kerala.