വാഷിങ്ടൺ: പാക്കിസ്ഥാനു പിന്നാലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നാമനിർദേശം ചെയ്ത് ഇസ്രയേലും. വൈറ്റ് ഹൗസിൽ നടന്ന അത്താഴ വിരുന്നിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നോബൽ സമ്മാനത്തിനു നാമനിർദേശം നടത്തിയ കാര്യം ട്രംപിനെ അറിയിച്ചത്. ലോകത്തു സമാധാനാന്തരീക്ഷം കെട്ടിപ്പടുക്കുന്നതിൽ ട്രംപു വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിയാണ് നോബൽ സമ്മാനം കൊടുക്കണമെന്ന് താൻ നിർദേശിച്ചതെന്ന് നെതന്യാഹു പറഞ്ഞു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള അബ്രഹാം ഉടമ്പടി തയ്യാറാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ‘ഇതിനോടകം […]