മസ്‌കത്ത്: യുഎഇയ്ക്ക് പിന്നാലെ അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അനുശോചനം അറിയിച്ച് ഒമാൻ. അമേരിക്കയിലെ സര്‍ക്കാരിനും അവിടുത്തെ ജനങ്ങള്‍ക്കും ഒമാന്‍ അനുശോചനം അറിയിച്ചു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടേറെ പേരെ കാണാതാവുകയും ചെയ്ത സംഭവത്തിൽ യുഎഇയും അനുശോചനം അറിയിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും അമേരിക്കയിലെ ജനങ്ങൾക്കും സർക്കാരിനും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
The post ടെക്സസിലെ പ്രളയക്കെടുതി; അനുശോചനം അറിയിച്ച് ഒമാൻ appeared first on Express Kerala.