വിഴിഞ്ഞം: മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ പോലീസിനു കൊടുത്തത് എട്ടിന്റെ പണി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കൊണ്ടുവരവേ അടുത്തിരുന്ന പോലീസുകാരന്റെ മൊബൈൽഫോൺ മോഷ്ടിച്ചു. ബാലരാമപുരം സ്വദേശി സിജു പി. ജോൺ (46) ആണ് വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒയുടെ മൊബൈൽഫോൺ മോഷ്ടിച്ചത്. സംഭവം ഇങ്ങനെ- ശനിയാഴ്ച വൈകീട്ട് മുക്കോല ഭാഗത്തുനിന്നായിരുന്നു മദ്യപിച്ച് ബൈക്കോടിച്ച് വരവേ പോലീസ് സംഘം സിജുവിനെ പിടികൂടിയത്. തുടർന്ന് പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുവരുമ്പോൾ ഇയാൾ സമീപത്തിരുന്ന പോലീസുകാരന്റെ മൊബൈൽഫോൺ അയാളറിയാതെയെടുത്ത് പോക്കറ്റിലിടുകയായിരുന്നു. പോലീസുകാർ ഇതറിയാതെ ഇയാളെ […]