2024-25 സാമ്പത്തികവർഷം സംസ്ഥാനത്ത് വിറ്റത് 19,561.85 കോടി രൂപയുടെ മദ്യം. ബിയറും വൈനുമടക്കമുള്ള മദ്യത്തിന്റെ കണക്കാണിത്. ഇതേകാലയളവിൽ ബെവറജസ് കോർപ്പറേഷൻ സർക്കാരിന് മദ്യവിൽപ്പനയുടെ നികുതിയിനത്തിൽ നൽകിയത് 14,821.91 കോടി രൂപ. 2016 മാർച്ച് 31ന് 29 ബാറുകളാണു സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 854 ആയി. നാല് വർഷത്തിനുള്ളിൽ ബാർ ലൈസൻസ് പുതുക്കുന്നതിലൂടെ മാത്രം സർക്കാരിന്റെ അക്കൗണ്ടിലെത്തിയത് 1225.57 കോടി രൂപയാണ്.
35 ലക്ഷം രൂപയാണ് നിലവിൽ ബാർ ലൈസൻസ് ഫീസ്. ഏറ്റവുമധികം ലൈസൻസ് ഫീസ് ലഭിച്ചത് എറണാകുളത്ത് നിന്നാണ്. 304.07 കോടിരൂപയാണ് ലഭിച്ചത്. തൃശൂരാണ് രണ്ടാം സ്ഥാനത്ത് 156.15 കോടിരൂപയാണ് ലഭിച്ചത്. 134.43 കോടി കിട്ടിയ തലസ്ഥാന ജില്ലയാണ് മൂന്നാമത്. 15.59 കോടി ലഭിച്ച കാസർഗോഡാണ് ഏറ്റവും കുറവ്.
ALSO READ: മിനിമം ബാലൻസ് ഇല്ലെങ്കിൽ ഇനി പിഴ ഇല്ല; നിബന്ധന ഒഴിവാക്കി ഈ നാല് ബാങ്കുകൾ
2021 മുതൽ ആരംഭിച്ച ബാറുകളിൽ നിന്ന് മാത്രം ഫീസിനത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ 7.20 കോടി രൂപയാണ് ലഭിച്ചതെങ്കിൽ. 2022-23 ൽ 96 കോടിയായി ഉയർന്നു. 2023-24ൽ 13.65 കോടി, 2024-25ൽ 15.75 കോടി എന്നിങ്ങനെ സർക്കാരിലേക്ക് ലഭിച്ചിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.
The post സംസ്ഥാനത്ത് തഴച്ചുവളർന്ന് മദ്യവ്യവസായം… കഴിഞ്ഞ ഒരു വർഷത്തിനിടെ വിറ്റത് 17,000 കോടിയുടെ മദ്യം.. appeared first on Express Kerala.