കൊച്ചി: എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയില്‍. കോഴിക്കോട് സ്വദേശികളായ റിന്‍സിയും സുഹൃത്ത് യാസര്‍ അറാഫത്തുമാണ് പിടിയിലായത്. ഇവരുടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. തൃക്കാക്കര പൊലീസിന്റെ കസ്റ്റഡിയിലാണ് ഇരുവരും ഇപ്പോഴുള്ളത്. ഇവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
Also Read: തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍
ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് തൃക്കാക്കര പാലക്കുന്നത്തെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്. ഇവര്‍ എംഡിഎംഎ വില്‍ക്കാന്‍ വേണ്ടിയാണോ കയ്യില്‍ വെച്ചതെന്ന് അറിയേണ്ടതുണ്ട്. പ്രതികളുടെ ഫ്‌ലാറ്റില്‍ ഇപ്പോഴും പരിശോധന നടക്കുകയാണ്. പ്രതികളും ഇവിടെയാണുള്ളത്. പരിശോധനയ്ക്ക് ശേഷം പ്രതികളെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകും. പിന്നീട് കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
The post കൊച്ചിയില്‍ ലഹരിവേട്ട; യൂട്യൂബര്‍ റിന്‍സിയും സുഹൃത്തും പിടിയില്‍ appeared first on Express Kerala.